കോഴിക്കോട് ചാലിയാറിൽ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന 25 പേരും നീന്തി രക്ഷപ്പെട്ടു. വള്ളംകളി മത്സരത്തിന്റെ ഫിനിഷിങ് പോയിന്റ് കഴിഞ്ഞതിനു ശേഷമാണ് വള്ളം മറിഞ്ഞത്. എ.കെ.ജി മയിച്ചയുടെ ചുരുളന്‍ വള്ളമാണ് മറിഞ്ഞത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വള്ളം കളി നടത്തിയത്. അതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്നു പറയപ്പെടുന്നു. മത്സരം നടക്കുമ്പോൾ ചെറു വള്ളങ്ങളിലായി അഗ്നി ശമന സേന ചാലിയാറിൽ ഉണ്ടായിരുന്നു. പത്ത് വള്ളങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല.