ബ്രിട്ടീഷ് രാജാവായി ചാൾസ് മൂന്നാമൻ ഭരണം ഏറ്റെടുക്കും. ദുഃഖാചരണത്തിനു ശേഷം ഔദ്യോദിക പ്രഖ്യാപനം.

By: 600002 On: Sep 10, 2022, 5:13 PM

എലിസബത്ത് രാഞ്ജിക്കു ശേഷം ബ്രിട്ടൻ അധികാരം ചാൾസ് മൂന്നാമന് നൽകും. അടുത്ത രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചു. ബ്രിട്ടനിലെ ജെയിംസ് കൊട്ടാരത്തിൽ വച്ചായിരുന്നു പ്രഖ്യാപനം.

എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിന് ശേഷം 7 ദിവസം വരെയാണ് ദുഃഖാചരണം. അതിനു ശേഷം മാത്രമായിരിക്കും ചാൾസ് രാജാവിന്റെ ഔദ്യോഗിക പരിപാടികൾ നടക്കുകയുള്ളൂ. പുതിയതായി സ്ഥാനമേൽക്കുന്ന രാജാവായിരിക്കും എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിന്റെ സമയക്രമം പ്രഖ്യാപിക്കുക. ചാൾസ് രാജാവായി പ്രഖ്യാപനം നടന്ന ചടങ്ങ് ചരിത്രത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ചെയ്തു.