ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാണ കമ്പനിയായ ടാറ്റ മോട്ടോർസ് രാജ്യത്തെ ആദ്യ CNG ട്രക്ക് പുറത്തിറക്കി. 28, 19 ടണ്‍ ശ്രേണിയിലാണ് പുതിയ രണ്ട് സി.എന്‍.ജി ട്രക്കുകള്‍ ടാറ്റ പുറത്തിറക്കിയത്. അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ട്രക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ കാര്യം മുൻനിർത്തിയാണ് ടാറ്റ ഇത്തരം ട്രക്കുകൾ പുറത്തിറക്കിയത്. ഇതുകൂടാതെ CNG മോഡൽ ഉൾപ്പെടെ 14 ട്രക്കുകളും ടിപ്പറുകളും ടാറ്റ പുറത്തിറക്കി.