ഡോളറാമ രണ്ടാം പാദ ലാഭം പുറത്തുവിട്ടു. 193.5 മില്യണ്‍ ഡോളറാണ് രണ്ടാം പാദത്തിലെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 146.2 മില്യണ്‍ ഡോളറായിരുന്നു ലാഭം. വില്‍പ്പന 18.2 ശതമാനം ഉയര്‍ന്നുവെന്നും കമ്പനി വ്യക്തമാക്കി.
ജൂലായ് 31 ന് അവസാനിച്ച പാദത്തില്‍ 66 സെന്റാണ് ലാഭം ലഭിച്ചത്. ഒരു വര്‍ഷം മുമ്പ് ഓഹരിയൊന്നിന് 48 സെന്റാണ് ലാഭം ലഭിച്ചത്. മൂന്ന് മാസ കാലയളവിലെ വില്‍പ്പന മൊത്തം 1.22 ബില്യണ്‍ ഡോളറായിരുന്നു. ഇടപാടുകളുടെ എണ്ണം 20.2 ശതമാനം ഉയര്‍ന്നു. സ്റ്റോര്‍ വില്‍പ്പന 13.2 ശതമാനവും ഉയര്‍ന്നു. എന്നാല്‍ ട്രാന്‍സാക്ഷന്‍ സൈസ് 5.8 ശതമാനം കുറഞ്ഞുവെന്നും ഡോളറാമ ചൂണ്ടിക്കാണിക്കുന്നു.