ജീവനക്കാരുടെ പ്രതിസന്ധി: ലോക്കല്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ മൂന്നിരട്ടി ഒഴിവെന്ന് ഇന്റീരിയര്‍ ഹെല്‍ത്ത് അസോസിയേഷന്‍ 

By: 600002 On: Sep 10, 2022, 12:46 PM


പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഇന്റീരിയര്‍ ഹെല്‍ത്ത് അസോസിയേഷനില്‍(ഐഎച്ച്എ) നിലവിലുള്ള ഒഴിവുകളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ ബാധിക്കുന്ന സ്റ്റാഫിംഗ് ക്ഷാമം വെസ്റ്റ് കൂറ്റ്‌നിയിലെ ആരോഗ്യ മേഖലയെ തകരാറിലാക്കുകയാണ്. ഇത് എമര്‍ജന്‍സി റൂം സമയം കുറയ്ക്കുന്നതിനും മറ്റ് വകുപ്പുകളില്‍ നിന്നും കേന്ദ്രങ്ങളില്‍ നിന്നുമുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനും കാരണമാകുന്നുവെന്ന് ഐഎച്ച്എ മീഡിയ റിലേഷന്‍സ് നടത്തിയ അന്വേഷണത്തില്‍ പറയുന്നു. 

പല കമ്യൂണിറ്റികളിലും ഇന്റീരിയര്‍ ഹെല്‍ത്ത് വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക മേഖലയിലെ എല്ലാ വിഭാഗങ്ങളിലും ഈ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കാനഡയിലുടനീളമുള്ള ആരോഗ്യമേഖല കഠിനമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഐഎച്ച്എ പറയുന്നു.