ധനുഷിന്റെ 'നാനേ വരുവേൻ' കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസിന്

By: 600006 On: Sep 9, 2022, 5:18 PM

ധനുഷ് നായകനായി അഭിനയിക്കുന്ന  നാനേ വരുവേൻ കേരളത്തിലെത്തുക ആശിർവാദ് സിനിമാസിലൂടെ. ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'ഏറെ അഭിമാനത്തോടെ ധനുഷിന്റെ നാനേ വരുവേന്‍ കേരളത്തിലെത്തിക്കുന്നു' എന്നാണ് ആൻറണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചത്.

ചിത്രം ഈ മാസം തീയറ്റർ റിലീസ് ചെയ്യും. സംവിധായകനും, ധനുഷിന്റെ സഹോദരനുമായ സെൽവ രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദുജ രവിചന്ദ്രൻ, എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങയവർ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. യുവൻ ശങ്കർ രാജ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.