തൃശൂരിൽ നടന്ന മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി, കൃഷി നാശം, വൈദ്ധ്യുതി പോസ്റ്റുകൾ തകർന്ന് വീണു തുടങ്ങിയ ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായി. വരന്തരപ്പിള്ളി, നന്ദിപുരം, ആറ്റപ്പിള്ളി മേഖലകളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. വരന്തരപ്പിള്ളിയിൽ ഇന്ന് രാവിലെ ഏഴരയോട് കൂടി കാറ്റ് വീശുവാൻ തുടങ്ങി. 5 മിനിറ്റോളം ശക്തമായ കാറ്റ് ഉണ്ടായിരുന്നു.