ഉത്രാട ദിനത്തിൽ കേരളത്തിൽ വിറ്റത് 117 കോടി രൂപയുടെ മദ്യം.

By: 600003 On: Sep 9, 2022, 4:50 PM

കേരളത്തിൽ ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 117 കോടി രൂപയുടെ മദ്യം. കേരളത്തിൽ ഏറ്റവും കൂടുതൽ വില്പന നടത്തിയത് കൊല്ലം ആശ്രമം ഔട്ട്ലറ്റിലാണ്. ആശ്രാമം ഔട്ട്ലറ്റിൽ മാത്രം വിറ്റത് 1.6 കോടിയുടെ മദ്യമാണ്. തിരുവനന്തപുരം പവർ ഹൗസ് റോഡിലുള്ള ഔട്ട്ലറ്റിലാണ് രണ്ടാമത് കൂടുതൽ മദ്യ വിൽപന നടത്തിയത്. ഇത്‌ 1.2 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ തവണത്തെ ഓണത്തിന് ഉത്രാട ദിനത്തിൽ 85 കോടി രൂപയുടെ വിറ്റുവരവാണ്‌ ഉണ്ടായത്. എന്നാൽ അത് ഈ വര്ഷം 117 കോടി രൂപയായി ഉയർന്നിരിക്കുകയാണ്.