ടൊറന്റോയിലെയും ഓട്ടവയിലെയും നേതാക്കള്‍ക്ക് ശക്തമായ മേയര്‍ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള ബില്‍ ഒന്റാരിയോ നിയമസഭ പാസാക്കി. ഒന്റാരിയോയിലെ രണ്ട് വലിയ നഗരങ്ങളാണ് ടൊറന്റോയും ഓട്ടവയും. ഇവിടങ്ങളിലെ മേയര്‍മാര്‍ക്ക് ഭവന നിര്‍മാണം പോലുള്ള പ്രവിശ്യാ മുന്‍ഗണനകള്‍ക്ക് വിരുദ്ധമായ ബൈലോകള്‍ക്ക് വീറ്റോ അധികാരം നല്‍കുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷ വോട്ടോടെ ഒരു കൗണ്‍സിലിന് മേയറുടെ വീറ്റോ മറികടക്കാനാകും.
ടൊറന്റോ മേയര്‍ ജോണ്‍ ടോറി ബില്ലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, ഓട്ടവയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മേയറും അദ്ദേഹത്തിന് പകരക്കാരായി എത്തുന്ന രണ്ട് മുന്‍നിര മത്സരാര്‍ത്ഥികളും അനുകൂലിക്കുന്നില്ലെന്ന് അറിയിച്ചു.