ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ശ്രീനന്ദ് വിനോദ് വിജയി

By: 600005 On: Sep 9, 2022, 8:54 AM

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ രണ്ടിൽ ശ്രീനന്ദ് വിനോദിനെ വിജയിയായി തിരഞ്ഞെടുത്തു. ഈ കഴിഞ്ഞ സീസൺ ഉൾപ്പെടെ കുരുന്നുകളുടെ, മനംകവരുന്ന പാട്ടുകളും, കളികളും, ചിരിയും, കൊഞ്ചലുകളുമെല്ലാം നിറഞ്ഞ ഒരു വസന്ത വേദിയായിരുന്നു ടോപ് സിംഗർ. പാട്ടുപോലെ തന്നെ കുട്ടികളുടെ കുസൃതികളും നിറഞ്ഞ മനസോടെ സ്വീകരിച്ച മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പ്രോഗ്രാ൦  തന്നെയായിരുന്നു ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. തിരുവോണദിനത്തിൽ പ്രേക്ഷകർ കാത്തിരുന്ന വിധിയായിരുന്നു ഇത്. ഒന്നാം സ്ഥാനം ശ്രീനന്ദ് വിനോദിനും, രണ്ടാം സ്ഥാനം എൽ ആൻ ബെൻസണിനും മൂന്നാം സ്ഥാനം അക്ഷിക് കെ. അജിത്തിനും സമ്മാനിച്ചു..