ആല്‍ബെര്‍ട്ടയില്‍ ഗ്രാന്‍ഡെ കാഷെക്ക് സമീപം റോഡ് ക്രോസ് ചെയ്യുകയായിരുന്ന കരടിയെ ഇടിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍സൈക്കിള്‍ യാത്രികന്‍ മരിച്ചു. കരടിയും സംഭവസ്ഥലത്ത് വെച്ച് ചത്തു. ഹൈവേ 40 ല്‍ സെപ്റ്റംബര്‍ 4 നായിരുന്നു അപകടം.
ഹൈവേ മുറിച്ചുകടന്ന കരടിയെ മോട്ടോര്‍സൈക്കിള്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യാത്രികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പരുക്കേറ്റ കരടിയും തല്‍ഷണം ചത്തു.
വൈറ്റ്‌കോര്‍ട്ടില്‍ നിന്നുള്ള 57കാരനാണ് മരിച്ചയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വന്യജീവികള്‍ റോഡ് ക്രോസ് ചെയ്യുന്ന സമയമായതിനാല്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.