ഫ്‌ളൈറ്റ് കാലതാമസങ്ങള്‍ക്കും റദ്ദാക്കലുകള്‍ക്കുമുള്ള റീഫണ്ട് കാനഡയിലുടനീളം പ്രാബല്യത്തില്‍ വന്നു. പുതിയ നിയമപ്രകാരം, സെപ്റ്റംബര്‍ 8 മുതല്‍ എയര്‍ലൈന്‍ കമ്പനികളുടെ പുറത്തുള്ള കാരണങ്ങളാല്‍ റദ്ദാക്കിയതോ വൈകിയതോ ആയ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്.
കണക്ടിംഗ് ഫ്‌ളൈറ്റുകള്‍ ഉള്‍പ്പെടെ കാനഡയില്‍ നിന്നും പുറത്തേക്ക് പോകുന്നതും രാജ്യത്തിനകത്തുമുള്ള എല്ലാ ഫ്‌ളൈറ്റുകള്‍ക്കും റീഫണ്ടിംഗ് ബാധകമാണെന്ന് എയര്‍ പാസഞ്ചര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സന്‍സ്(APPR) അറിയിക്കുന്നു. ഒരു യാത്രക്കാരന്റെ ഫ്‌ളൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറോ അതില്‍ കൂടുതലോ വൈകുകയോ ചെയ്താല്‍ എയര്‍ലൈന്‍ യാത്രക്കാരന്റെ ടിക്കറ്റിലുള്ള യഥാര്‍ത്ഥ പുറപ്പെടല്‍ സമയത്തിന് 48 മണിക്കൂറിനുള്ളില്‍ തന്നെ റിസര്‍വേഷന്‍ നല്‍കിയിരിക്കണം.
എയര്‍ലൈന്‍ കമ്പനിക്ക് ഇത് നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍, യാത്രക്കാരന് റീഫണ്ട് നല്‍കുകയോ ഇതര യാത്രാ ക്രമീകരണങ്ങള്‍ സൗജന്യമായി നല്‍കണം. വലിയ എയര്‍ലൈനുകള്‍ക്ക് മറ്റ് കമ്പനികളുടെ ഫ്‌ളൈറ്റുകള്‍ ഉള്‍പ്പെടെ ലഭ്യമായ അടുത്ത ഫ്‌ളൈറ്റില്‍ യാത്രക്കാരന് റീബുക്ക് ചെയ്യേണ്ടതായി വരും. ഇതര ഫ്‌ളൈറ്റില്‍ റിസര്‍വേഷന്‍ നല്‍കുന്നതിനു മുമ്പ് ഏത് സമയത്തും റീഫണ്ട് തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
റീഫണ്ട് 30 ദിവസത്തിനുള്ളില്‍ നല്‍കണം. പുതിയ നിബന്ധനകള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് ഓരോ ലംഘനങ്ങള്‍ക്കും 25,000 ഡോളര്‍ വരെ പിഴ ചുമത്തും.
കൂടുതല്‍ വിവരങ്ങള്‍ കനേഡിയല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയുടെ https://otc-cta.gc.ca/eng/regulations-amending-air-passenger-protection-regulations-highlighst വെബ്‌സൈറ്റില്‍ ലഭ്യമാണ്.