എലിസബത്ത് രാജ്ഞി അന്തരിച്ചു

By: 600007 On: Sep 8, 2022, 8:13 PM

1952 മുതൽ യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ രാജ്ഞിയായ എലിസബത്ത് II രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. ദീർഘകാലം സേവനമനുഷ്ഠിച്ച ഭരണാധികാരിയെന്ന നിലയിലും കോമൺ‌വെൽത്തിന്റെ തലവനെന്ന നിലയിലും എലിസബത്ത് II രാജ്ഞി ലോകത്തിലെ ഏറ്റവും പ്രശസ്തയായ വ്യക്തികളിലൊരാളായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ചികിത്സയിലായിരുന്നു രാജ്ഞി.  

1926 ഏപ്രിൽ 21-ന് ജനിച്ച രാജ്ഞി 1952-ല്‍ അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെ 25-ാം വയസ്സിൽ രാജ്യ ഭരണമേറ്റെടുത്തു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയായ എലിസബത്ത് രാജ്ഞി 2002-ൽ രാജഭരണത്തിന്‍റെ സുവ‍‍ർണ ജൂബിലിയും 2012-ൽ വജ്ര ജൂബിലിയും ആഘോഷിച്ചു.