രാജ്യത്തിന്റെ സമഗ്ര വികസന വളർച്ച സൂചിപ്പിക്കുന്ന പട്ടികയിൽ ഇന്ത്യക്ക് 132-ാം സ്ഥാനം. 2020-ൽ അവസാനമായിറങ്ങിയ പട്ടികയിൽ ഇന്ത്യക്ക് 131--ാം സ്ഥാനമായിരുന്നു. 189 രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കണക്കനുസരിച്ച് ആണിത്. രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസം, ആയുർദൈർഗ്യം, ജീവിത നിലാവരം തുടങ്ങിയവയുടെ നിലവാരം അനുസരിച്ചാണ് പട്ടികയിൽ രാജ്യങ്ങളെ ഉൾപെടുത്തുക. ഐക്യ രാഷ്ട്രസഭ ഡെവലപ്മെന്റ് പ്രോഗ്രാമാണ് ഈ പട്ടിക പ്രസിദ്ധീകരിക്കുന്നത്.