അവധി കഴിഞ്ഞ് സ്‌കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതോടെ ഒന്റാരിയോയിലെ പുതിയ സ്കൂൾ ബസ് ലൈറ്റിംഗ് സംവിധാനത്തെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി പോലീസ്. സ്‌കൂൾ ബസ്സുകളിൽ റെഡ് ഫ്ലാഷിങ് ലൈറ്റിനോടൊപ്പം ബസ് നിർത്തുവാൻ പോവുകായാണെന്ന് മുന്നറിയിപ്പ് നൽകുവാനായി പുതിയതായി മഞ്ഞ നിറത്തിലുള്ള ഫ്ലാഷിങ് ലൈറ്റും സജ്ജീകരിച്ചിട്ടുണ്ട്. ഫ്ലാഷിങ് ആംബർ ലൈറ്റ് കാണുമ്പോൾ മറ്റ് ഡ്രൈവർമാർ വാഹനം നിർത്തുവാൻ തായാറെടുക്കണമെന്ന് പോലീസ് അറിയിച്ചു. ഫ്ലാഷിങ് റെഡ് ലൈറ്റ് ഉള്ളപ്പോൾ ബസ്സിന്റെ മുന്നിലൂടെയും പിന്നിലൂടെയും വരുന്ന വാഹനങ്ങൾ നിർബന്ധമായും നിർത്തേണ്ടതാണ്.
സ്‌കൂൾ ബസ്സിന്റെ ഫ്ലാഷിങ് റെഡ് ലൈറ്റ് അവഗണിച്ച് കടന്ന് പോകുന്നവർക്ക് ആദ്യ കുറ്റത്തിന് 400 ഡോളർ മുതൽ 2,000 ഡോളർ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. വീണ്ടും പിടിക്കപ്പെട്ടാൽ 4,000 ഡോളർ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.