പണപ്പെരുപ്പം; പലിശ നിരക്ക് വീണ്ടും വർധിപ്പിച്ച് ബാങ്ക് ഓഫ് കാനഡ

By: 600007 On: Sep 7, 2022, 8:04 PM

 

കാനഡയുടെ പണപ്പെരുപ്പത്തെ രണ്ട് ശതമാനം ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ബാങ്ക് ഓഫ് കാനഡയുടെ ശ്രമത്തിന്റെ ഭാഗമായി നിലവിലെ പലിശ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 3.25 ശതമാനമായി വർദ്ധിപ്പിച്ചു. ഉക്രെയ്നിലെ യുദ്ധം, ചൈനയിലെ കോവിഡ് ലോക്ക്ഡൗണുകൾ, അസ്ഥിരമായ ചരക്ക് വിലകൾ എന്നിവയാണ് ആഗോള പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളായി ബാങ്ക് വിലയിരുത്തുന്നത്.

ജൂലൈയിൽ കാനഡയുടെ പണപ്പെരുപ്പം ജൂണിലെ 8.1 ശതമാനത്തിൽ നിന്നും 7.6 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു. ഗ്യാസ് വിലയിൽ ഉണ്ടായ കുറവ് മൂലം ജൂലൈയിൽ പണപ്പെരുപ്പം കുറഞ്ഞുവെങ്കിലും ഭക്ഷണത്തിനും സേവനങ്ങൾക്കുമുള്ള വിലകൾ ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. 

പണപ്പെരുപ്പത്തെ രണ്ട് ശതമാനം എന്ന ലക്ഷ്യത്തിലെത്തിക്കാൻ പലിശ നിരക്കിൽ വീണ്ടും വർദ്ധനവ് ആവശ്യമായി വരുമെന്നാണ് ബാങ്ക് ഓഫ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.