ബാംഗ്ലുരിൽ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ മുട്ടോളം വെള്ളത്തിൽ വലഞ്ഞ് ജനങ്ങൾ. 164 തടാകങ്ങൾ കരകവിഞ്ഞ് ഒഴുകുന്നു. സെപ്തംബർ ഒന്നു മുതൽ 5 വരെ 150% മഴയാണ് അധികം ലഭിച്ചത്. 42 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയുടെ തോതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും അപ്പാർട്ട്മെന്റ്സ് പാർക്കിംഗ് ഏരിയായിലേക്കും അരിച്ചുകയറിയ വെള്ളം പമ്പു സെറ്റ് ഉപയോഗിച്ച് വറ്റിക്കുകയാണ് ജനങ്ങൾ. താമസസ്ഥലത്തുള്ളവരെ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് ബോട്ടുകൾ ഉപയോഗിച്ച് മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുന്നു.