ഇലക്ട്രിക്ക് വാഹനങ്ങൾക്കായി തുറന്ന തൃശൂരിലെ കെ എസ് ഇ ബി സ്റ്റേഷനിൽ വൈദ്യുതി ലീക്കാകുന്നു. ഇതിലൂടെ കെ എസ് ഇ ബിയ്ക്ക് ഉണ്ടായത് ജൂൺ 1 വരെ മാത്രം 14000 യൂണിറ്റ് വൈദ്യുതിയാണ് നഷ്ടമായത്. ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് 8 രൂപയും 80 പൈസ സർവീസ് ചാർജുമാണ് കെ എസ് ഇ ബി സ്റ്റേഷനുകളിൽ ഈടാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 52 ഇ-ചാർജിങ് സ്റ്റേഷനുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. കെ എസ് ഇ ബിയുടെ മൊബൈൽ ആപ്പ് വഴി പണമടച്ചതിനു ശേഷമാണ് വാഹനങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുക.