രാജ്യത്തെ നോണ്‍-മോര്‍ട്ട്‌ഗേജ് കടം 2.4 ശതമാനം ഉയര്‍ന്നു: ഇക്വിഫാക്‌സ് കാനഡ 

By: 600002 On: Sep 7, 2022, 2:01 PM


രാജ്യത്തെ ജനങ്ങള്‍ നല്‍കേണ്ട മോര്‍ട്ട്‌ഗേജ് ഇതര കടത്തിന്റെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്വിഫാക്‌സ് കാനഡയുടെ പുതിയ റിപ്പോര്‍ട്ട്. ഒരു ഉപഭോക്താവിന്റെ ശരാശരി നോണ്‍-മോര്‍ട്ട്‌ഗേജ് കടം രണ്ടാം പാദത്തില്‍ 21,128 ഡോളറാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.4 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

മോര്‍ട്ട്‌ഗേജ് ഇതര കടം 591.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഉപഭോക്തൃ കടം രണ്ടാം പാദത്തില്‍ 2.32 ട്രില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 8.2 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് 2019 ല്‍ നാലാം പാദത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായും പുതിയ കാര്‍ഡുകളുടെ ശരാശരി ക്രെഡിറ്റ് പരിധി 5,800 ത്തിലധികമാണെന്നും ഇക്വിഫാക്‌സ് വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.