മോണ്‍ട്രിയലിന്റെ ഭവന വിപണിയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇടിവ് രേഖപ്പെടുത്തിയതായി ക്യുബെക്ക് പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ്. വില്‍പ്പനയില്‍ വര്‍ഷം തോറും 20 ശതമാനം ഇടിവുണ്ടായി. സജീവ ലിസ്റ്റിംഗുകള്‍ 37 ശതമാനം ഉയര്‍ന്നതായും റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് ചൂണ്ടിക്കാട്ടി. അതേസമയം, ആഗസ്റ്റ് മാസത്തിലെ വില്‍പ്പന 2,681 ആയി ഉയര്‍ന്നപ്പോള്‍ സജീവ ലിസ്റ്റിംഗുകള്‍ 13,715 ആയി ഉയര്‍ന്നു.
വര്‍ധിച്ചു വരുന്ന മോര്‍ട്ട്‌ഗേജും പലിശനിരക്കും ഇന്‍വെന്ററി വര്‍ധിക്കുന്നതും ഇടപാടുകളുടെ നിരക്ക് മന്ദഗതിയിലാക്കുന്നതിന് കാരണമായി അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നത്.
സിംഗിള്‍ ഫാമിലി വീടുകളുടെ ശരാശരി വില വര്‍ഷം തോറും അഞ്ച് ശതമാനം ഉയര്‍ന്ന് 525,000 ഡോളറിലെത്തിയെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. അതേസമയം, കോണ്ടോകളുടെ വില മൂന്ന് ശതമാനം ഉയര്‍ന്ന് 385,000 ഡോളറിലെത്തിയെന്നും അസോസിയേഷന്‍ വ്യക്തമാക്കി.