എഡ്മന്റണില്‍ ബുദ്ധി വൈകല്യമുള്ളവരുള്‍പ്പടെയുള്ളവരെ താമസിപ്പിച്ച കാത്തലിക് സോഷ്യല്‍ സര്‍വീസസിന്റെ സെന്റ് സിസിലിയ ഫെസിലിറ്റിയിലുണ്ടായ തീപിടുത്തം സീലിംഗ് ഫാനിലെ ഒരു ഭാഗത്തിന്റെ തകരാറ് മൂലമാണെന്ന് എഡ്മന്റണ്‍ ഫയര്‍ റെസ്‌ക്യൂ സര്‍വീസസ്( ഇഎഫ്ആര്‍എസ്) അന്വേഷണത്തില്‍ കണ്ടെത്തിയതായി അറിയിച്ചു.
സെപ്റ്റംബര്‍ 1 വ്യാഴാഴ്ചയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 450,000 ഡോളര്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. തീപിടുത്തമുണ്ടായപ്പോള്‍ 133 അവന്യൂവിലെയും 101 സ്ട്രീറ്റിലെയും കെട്ടിടവും ഫെസിലിറ്റിയും ഒഴിപ്പിച്ചിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍കരുതലെന്ന നിലയില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.