സൂചിരഹിത കോവിഡ്-19 വാക്‌സിന് ഇന്ത്യയും ചൈനയും അംഗീകാരം നല്‍കി

By: 600002 On: Sep 7, 2022, 8:07 AM


സൂചിരഹിത കോവിഡ്-19 വാക്‌സിനേഷന് ഇന്ത്യയും ചൈനയും അംഗീകാരം നല്‍കി. പുതിയ വാക്‌സിനേഷന്‍ രീതിയില്‍ ഒന്ന് മൂക്കിലൂടെ തുള്ളിമരുന്നായി നല്‍കാവുന്നതും മറ്റൊന്ന് വായിലൂടെ ഇന്‍ഹേലര്‍ രൂപത്തില്‍ നല്‍കാവുന്നതുമാണ്. ഇതുവരെ വാക്‌സിനെടുക്കാത്ത ആളുകള്‍ക്കായി ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ നാസല്‍ വേര്‍ഷന്‍ ചൊവ്വാഴ്ച അംഗീകരിച്ചു. വാക്‌സിനേഷന്‍ രംഗത്തെ പുതിയ സമീപനം പകര്‍ച്ചവ്യാധിക്കെതിരായ തങ്ങളുടെ കൂട്ടായ പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു. 

മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്‍ എത്രത്തോളം വിജയകരമാകുമെന്ന് വ്യക്തമല്ലെന്നും ഭാരത് അതിന്റെ പഠനഫലങ്ങള്‍ ഉടന്‍ പുറത്തുവിടും. പുതിയ വാക്‌സിന്‍ എപ്പോള്‍ പുറത്തിറക്കുമെന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

ചൈനയും സൂചി രഹിത വാക്‌സിന്‍ ഇതിനകം പരീക്ഷിച്ചു കഴിഞ്ഞു. ഇത് കോവിഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് ചൈനീസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കിയതായി കാന്‍സിനോ ബയോളജിക്‌സ്( CanSino Biologics)  അറിയിച്ചു.