കാനഡയില്‍ 2030 അവസാനത്തോടെ ഒരു മില്യണ്‍ ആളുകള്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. കനേഡിയന്‍ അല്‍ഷിമേഴ്‌സ് സൊസൈറ്റിയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് 2020 ല്‍ ഡിമെന്‍ഷ്യ ബാധിച്ച് ജീവിക്കുന്ന 597,300 ആളുകളില്‍ നിന്ന് 2030 ആകുമ്പോഴേക്കും 65 ശതമാനത്തിലധികം വര്‍ധനവുണ്ടാകുമെന്നാണ് 'നാവിഗേറ്റിംഗ് ദ പാത്ത് ഫോര്‍വേഡ് ഫോര്‍ ഡിമെന്‍ഷ്യ ഇന്‍ കാനഡ' എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന പഠനം വ്യക്തമാക്കുന്നത്.
2020 ല്‍ 124,000 ഡിമെന്‍ഷ്യ രോഗികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2030 ഓടെ ഇത് പ്രതിവര്‍ഷം 187,000 പുതിയ കേസുകളായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയിലെ ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ഓരോ വര്‍ഷവും പുതിയ കേസുകളുടെ എണ്ണം 2040 ആകുമ്പോഴേക്കും പ്രതിവര്‍ഷം 250,000 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
2050 ഓടെ കാനഡയില്‍ ഡിമെന്‍ഷ്യ ബാധിച്ചവരുടെ എണ്ണം 1.7 മില്യണ്‍ ആയി വര്‍ധിക്കുമെന്നും ഇത് 2020 നെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.