വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിന്റെ മേല്‍ വാഹനം കയറ്റി; ക്ലാരിംഗ്ടണ്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു 

By: 600002 On: Sep 6, 2022, 2:23 PM

 

വാരാന്ത്യത്തില്‍ ഡര്‍ഹാം റീജിയണില്‍ ഒരാളുടെ മേല്‍ മന:പൂര്‍വ്വം വാഹനം ഓടിച്ചുകയറ്റിയാള്‍ക്കെതിരെ ഗുരുതര കുറ്റം ചുമത്തി കേസെടുത്തു. ക്ലാരിംഗ്ടണ്‍ സ്വദേശിയായ കോറി ഫിഷറെ(37)യാണ് ഡര്‍ഹാം പോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ ആക്രമണം, വാഹനം മന:പൂര്‍വ്വം ഇടിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുക എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി. 

ക്ലാരിംഗ്ടണിലെ കണ്‍സെഷന്‍ സ്ട്രീറ്റ് ആന്‍ഡ് ട്രൂഡോ ഡ്രൈവില്‍ പുലര്‍ച്ചെ 3.40 ഓടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ േപോലീസ് നടപ്പാതയില്‍ പരുക്കേറ്റ നിലയില്‍ കിടക്കുന്നയാളെ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. 

വാഹനമോടിച്ച ഫിഷറുമായി വാക്കുതര്‍ക്കമുണ്ടായതിനു ശേഷം മന:പൂര്‍വ്വം ഇയാളെ  വാഹനമിടിച്ചിട്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.