യുവതിയെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് പ്രതികള്‍ക്കായി ടൊറന്റോ പോലീസ് തിരച്ചില്‍ തുടരുന്നു 

By: 600002 On: Sep 6, 2022, 1:10 PM

 

ലൈംഗികാതിക്രമ കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്കായി ടൊറന്റോ പോലീസ് തെരച്ചില്‍ തുടരുന്നു. ഓഗസ്റ്റ് 27ന് ബാതര്‍സ്റ്റ് സ്ട്രീറ്റ് ആന്‍ഡ് ബ്ലൂര്‍ സ്ട്രീറ്റ് പ്രദേശത്ത് വെച്ച് ഒരു സ്ഥാപനത്തില്‍ വെച്ച് കണ്ടുമുട്ടിയ 31കാരിയായ സ്ത്രീയെയാണ് മൂന്ന് പ്രതികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്. 

25 നും 35 നും ഇടയില്‍ പ്രായം തോന്നിക്കുന്നവരാണ് മൂന്ന് പ്രതികളും. ഇവര്‍ക്കെല്ലാവര്‍ക്കും താടിയുണ്ട്. പ്രതികളില്‍ ഒരാള്‍ കറുത്ത തലപ്പാവ്, കറുത്ത ടി-ഷര്‍ട്ട്, നീല പാന്റ്‌സ്, കറുത്ത ഷൂസ് എന്നിവ ധരിച്ചിട്ടുണ്ട്. രണ്ടാമത്തെ പ്രതി ബര്‍ഗണ്ടി തലപ്പാവും, ക്രീം നിറത്തിലുള്ള ചെക്ക് ഷര്‍ട്ട്, നീല പാന്റ്‌സ് എന്നിവ ധരിച്ചിരുന്നു. മൂന്നാമത്തെയാള്‍ക്ക് തവിട്ട് മുടിയുണ്ട്. ചുവന്ന ഫുള്‍ സ്ലീവ് ഷര്‍ട്ടും, കറുത്ത പാന്റും കറുത്ത ഷൂവും ധരിച്ചിട്ടുണ്ട്. 

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായോ ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അറിയിച്ചു.