36 വര്‍ഷമായി കളിക്കുന്നത് ഒരേ നമ്പറുകള്‍ ഉപയോഗിച്ച്; ടൊറന്റോ സ്വദേശി ലോട്ടോ 649 ജാക്ക് പോട്ടില്‍ 20 മില്യണ്‍ ഡോളര്‍ ഭാഗ്യം നേടി  

By: 600002 On: Sep 6, 2022, 12:39 PM

 

മൂന്ന് പതിറ്റാണ്ടിലേറെയായി കളിച്ച അതേ നമ്പറുകള്‍ ഉപയോഗിച്ച് കളിച്ച ടൊറന്റോ സ്വദേശി ലോട്ടോ 649 ജാക്ക് പോട്ടില്‍ 20 മില്യണ്‍ ഡോളര്‍ നേടി. സ്‌കാര്‍ബറോയില്‍ താമസിക്കുന്ന സ്റ്റീഫന്‍ ഡിക്‌സണാണ് ഭാഗ്യസമ്മാനം ലഭിച്ചത്. 36 വര്‍ഷമായി താന്‍ ഒരേ ലോട്ടറി നമ്പറുകള്‍ വെച്ചാണ് കളിക്കുന്നതെന്ന് ഡിക്‌സണ്‍ പറയുന്നു. 

സ്‌കാര്‍ബറോയിലെ എല്ലെസ്മിയര്‍ റോഡിലെ സണ്‍സ്റ്റാര്‍ കണ്‍വീനിയന്‍സില്‍ നിന്നാണ് ഡിക്‌സണ്‍ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് പരിശോധിക്കാന്‍ മകന്‍ ഓര്‍മിപ്പിച്ചതിന് ശേഷമാണ് താന്‍ വിജയിച്ചതായി അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും തുക ലഭിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഒന്റാരിയോയിലെ ലോട്ടോ 6/49   കളിക്കാര്‍ 1982 മുതല്‍ 13.7 ബില്യണ്‍ തുകയുടെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ടെന്ന് ഒന്റാരിയോ ലോട്ടറി ആന്‍ഡ് ഗെയ്മിംഗ് കോര്‍പ്പറേഷന്‍ പറയുന്നു.