ഐക്യം ക്രൈസ്തവദൗത്യം: ഫ്രാന്‍സിസ് മാര്‍പാപ്പ

By: 600002 On: Sep 5, 2022, 4:57 PM

കാള്‍സ്റൂഹെ (ജര്‍മനി): സംഘര്‍ഷങ്ങളും വിഭജനങ്ങളും നിറഞ്ഞ ലോകത്തില്‍ ദൈവികമായ അനുരഞ്ജനവും ഐക്യവും സ്ഥാപിക്കുക ക്രൈസ്തവദൗത്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മനിയിലെ കാള്‍സ്റൂഹെയില്‍ നടക്കുന്ന സഭകളുടെ ലോക കൗണ്‍സിലിന്‍റെ (ഡബ്ല്യുസിസി) 11-ാം ജനറല്‍ അസംബ്ലിക്കു നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ക്രൈസ്തവ ഐ ക്യത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അധ്യക്ഷനായ കര്‍ദിനാള്‍ കുര്‍ട്ട് കോഹാണ് അസംബ്ലിയില്‍ സന്ദേശം വായിച്ചത്.