കക്കോടി: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡാഷിനുള്ളില്നിന്ന് പുകയുയരുകയും തുടര്‍ന്ന് മിനിറ്റുകള്‍ക്കകം കാര്‍ കത്തിനശിക്കുകയും ചെയ്തു. ആര്‍മി ഉദ്യോഗസ്ഥനായ പി എസ് സ്റ്റെജിത്തിന്റ കാറാണ് കത്തിയത്. പയിമ്പ്രയിലെ വീട്ടില്‍നിന്ന് കക്കോടി റൂബി ഓഡിറ്റോറിയത്തിലെ കാലിക്കറ്റ് ഡിഫന്‍സ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുംവഴി ചാലില്‍ താഴം ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോഴാണ് കാറിന്റെ ഡാഷിന്റെയുള്ളില്നിന്ന് പുകയുയരുന്നത് കണ്ടത്. ഉടന്‍ ഭാര്യ അക്ഷയയെയും മകന് മൂന്നരവയസ്സുള്ള സാത്വിക് ദേവിനെയും തൊട്ടടുത്ത കടയിലേക്ക് മാറ്റി. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.