അട്ടപ്പാടി ആനക്കട്ടിക്ക് സമീപം മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപോയി

By: 600003 On: Sep 5, 2022, 4:50 PM

അട്ടപ്പാടി ആനക്കട്ടിക്ക് സമീപം തൂവയില്‍ മലവെള്ളപ്പാച്ചലില്‍ കാര്‍ ഒഴുകി പോയി.തമിഴ്നാട് സ്വദേശി കീര്‍ത്തി രാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടന്നിറങ്ങിയതിനാല്‍ അപകടം ഒഴിവായി. കീര്‍ത്തി രാജ് ഭാര്യക്കൊപ്പം കോയമ്പത്തൂരില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു . വണ്ടി വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് തൂവയിലൂടെ ഒഴുകുന്ന കൊടങ്കരപ്പള്ളത്തില്‍ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടതായി കണ്ടത്. ഭാര്യയെ കാറില്‍ ഇരുത്തി കീര്‍ത്തി രാജ് അവരെ രക്ഷപ്പെടുത്താന്‍ അങ്ങോട്ടു പോയി. ഈ സമയം തോട്ടില്‍ ജലനിരപ്പ് ഉയരുന്നത് കണ്ട കീര്‍ത്തി രാജ് ഭാര്യയെ കാറില്‍ നിന്നിറക്കി. പിന്നാലെ നിമിഷങ്ങള്‍ക്കകം കാര്‍ ഒഴുകി പോവുകയായിരുന്നു. ഏറെ ദൂരം ഒഴുകി പോയ കാര്‍ ഒരു മരത്തില്‍ തട്ടി നിന്നു. വെള്ളമിറങ്ങിയ ശേഷം വാഹനം കരക്ക് കയറ്റിയതായി നാട്ടുകാര്‍ പറഞ്ഞു..