ഇസ്ലാമാബാദ്: ശക്തമായ മഴയിലും പ്രളയത്തിലും പാകിസ്താനില്‍ നാശനഷ്ടം തുടരുന്നു. ഇതുവരെ 1300 ഓളം പേര്‍ക്ക് രാജ്യത്ത് മഴക്കെടുതിയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരാണ് മരിച്ചത് എന്നാണ് പാകിസ്താന്‍ ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന വിവരം. ജൂണ്‍ മുതല്‍ ആരംഭിച്ച ശക്തമായ മഴയിലും പ്രളയത്തിലും സിന്ധ് പ്രവിശ്യയില്‍ ഉള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായിട്ടുള്ളത്. സിന്ധില്‍ മഴക്കെടുതിയില്‍ 180 പേര്‍ മരിച്ചു. ഖൈബര്‍ പക്തുങ്ക്വയില്‍ 138 പേര്‍ക്കും, ബലൂചിസ്ഥാനില്‍ 125 പേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. 1,468,019 വീടുകളാണ് മഴക്കെടുതിയില്‍ ആകെ തകര്‍ന്നത്. ഇതിനോടകം 10 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.