കരിപ്പൂരില്‍ ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണഗുളികയുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

By: 600003 On: Sep 5, 2022, 4:43 PM

കസ്റ്റംസിനെ വെട്ടിച്ച്‌ പുറത്തു കടത്താന്‍ ശ്രമിച്ച 1.017 കിലോഗ്രാം സ്വര്‍ണം കരിപ്പൂര്‍ പൊലീസ് പിടികൂടി. കണ്ണൂര്‍ കുറുവയിലെ തമസ് കോട്ടേജിലെ കെ പി ഉമ്മര്‍ ഫാറൂഖ് (26)ആണ് പിടിയിലായത്. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 356 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്(Karipur Airport). കസ്റ്റംസിനെ വെട്ടിച്ച്‌ വിമാനത്താവളത്തിന് പുറത്തു കടന്ന യാത്രക്കാരനെ പൊലീസ് എയ്ഡ്‌പോസ്റ്റിന് സമീപംവച്ച്‌ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. സ്വര്‍ണം ഇല്ലെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ നാലു സ്വര്‍ണഗുളികകള്‍ ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. സ്വര്‍ണത്തിന് 45 ലക്ഷം രൂപ വരും.