മോണ്‍ട്രിയലില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലിരുന്നയാള്‍ക്ക് വെടിയേറ്റു 

By: 600002 On: Sep 5, 2022, 8:07 AM


മോണ്‍ട്രിയലില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലിരുന്ന യുവാവിന് വെടിയേറ്റു. വെടിവെപ്പില്‍ പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.45 ഓടെ ബെര്‍ഗവിന്‍ സെന്റ് ലൂയിസിലെ സൗത്ത്‌വെസ്‌റ്റേണ്‍ ബറോയിലെ ലാസല്ലെയിലാണ് വെടിവെപ്പ് നടന്നത്. ശരീരത്തിന്റെ മുകള്‍ഭാഗത്ത് വെടിയേറ്റ ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ജീവന് അപകടമില്ലെന്നും മോണ്‍ട്രിയല്‍ പോലീസ്(എസ്പിവിഎം) അറിയിച്ചു. 

മറ്റൊരു വാഹനത്തില്‍ വന്നവരാണ് പാര്‍ക്ക് ചെയ്ത വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. 31 വയസ്സുള്ള ഒരാള്‍ ഈ കാറിലെ പാസഞ്ചര്‍ സീറ്റില്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്പിവിഎമ്മിന്റെ പ്രാഥമിക വിവരമനുസരിച്ച് പാര്‍ക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നയാള്‍ക്ക് നേരെ ഈ വാഹനത്തില്‍ വന്നവര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ്. 

പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പോലീസ് സ്ഥലത്തെത്തുന്നതിനു മുമ്പ് വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതിനാല്‍ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.