പൊതുജനങ്ങള്‍ക്ക് ഭീഷണിയായ 11 ഗുണ്ടാ സംഘാംഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ബീസി പോലീസ് 

By: 600002 On: Sep 5, 2022, 6:23 AM

 

ബീസിയില്‍ ലോവര്‍ മെയിന്‍ലാന്‍ഡില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്. ഗുണ്ടാ സംഘങ്ങളിലുള്ള 11 പേരെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇവര്‍ പോലീസ് അന്വേഷിക്കുന്നവരാണെന്നും ഗുണ്ടാ സംഘങ്ങളുമായും സംഘടിത കുറ്റകൃത്യങ്ങളും, അക്രമങ്ങളുമായി ബന്ധപ്പെട്ടവരാണെന്ന് ബീസി സംയുക്ത സേനയുടെ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്(CFSEU-BC)  അറിയിച്ചു. ഈ പ്രതികള്‍ അപകടകാരികളാണെന്നും ഇവരുമായി ബന്ധപ്പെടരുതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കൂട്ട സംഘര്‍ഷം കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ നിരവധി കൊലപാതകങ്ങള്‍ക്ക് കാരണമായതായി പോലീസ് വ്യക്തമാക്കി. ജനങ്ങളുടെ മുമ്പില്‍ വെച്ചാണ് പല കൊലപാതക ശ്രമങ്ങളും കൊലപാതകങ്ങളും ഉണ്ടായതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന 11 പ്രതികള്‍  


.Shakiel Basra: 28 years old
.Jagdeep Cheema: 30 years old
.Barinder Dhaliwal: 39 years old
.Gurpreet Dhaliwal: 35 years old
.Samroop Gill: 29 years old
.Sumdish Gill: 28 years old
.Sukhdeep Pansal: 33 years old
.Amarpreet Samra: 28 years old
.Ravinder Samra: 35 years old
.Andy St Pierre: 40 years old
.Richard Joseph Whitlock: 40 years old