ആൽബെർട്ടയിലെ ട്രോച്ചുവിൽ (TROCHU) ഞായറാഴ്ച് പുലർച്ചെ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4 മണിയോടെ, വീടിന് തീപിടിച്ചതായി വിവരം ലഭിച്ചെത്തിയ ട്രോച്ചു ഫയർ ഡിപ്പാർട്മെന്റും പോലീസും വീടിനുള്ളിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന 68 വയസ്സുള്ള പുരുഷനും 64 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചതെന്ന് ആർ.സി.എം.പി അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാൽഗറിയിൽ നിന്നും ഏകദേശം 140 അകലെയുള്ള ഒരു ടൗണാണ് ട്രോച്ചു.