ഓണക്കാലത്തെ യാത്ര പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ; മറുനാടന്‍ മലയാളികള്‍ക്കായി കേരളത്തിന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍

By: 600003 On: Sep 4, 2022, 5:16 PM

തിരുവനന്തപുരം: ഓണക്കാലത്തെ യാത്ര സുഗമമാക്കാന്‍ കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. കര്‍ണാടകയിലേക്കും ഹൈദരാബാദിലേക്കുമായി മൂന്നു ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. കര്‍ണാടകയിലെ മൈസൂരു, യശ്വന്ത്പുര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. മൈസൂരുവില്‍ നിന്ന് ബംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയില്‍ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക സര്‍വീസ്.