ആലപ്പുഴ: 68-ാമത് പുന്നമട നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ വിജയിച്ചു. കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം. പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ മൂന്നാം സ്ഥാനവും പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്ബക്കുളം ചുണ്ടന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.