യൂറോപ്പിനെ കൊടുംശൈത്യത്തിലേയ്‌ക്ക് തള്ളിവിടുമെന്ന ഭീഷണിയുമായി റഷ്യ; വാതക പൈപ്പ് തുറക്കുമെന്ന തീരുമാനം പാലിക്കാതെ പുടിന്‍

By: 600002 On: Sep 4, 2022, 5:02 PM

മോസ്‌കോ: യുക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യൂറോപ്പിനെ കൊടുംശൈത്യത്തില്‍ മരവിപ്പിക്കുമെന്ന സൂചനയുമായി റഷ്യ. സാങ്കേതിക തകരാറെന്ന പേരില്‍ ജര്‍മ്മനിയി ലേക്കുള്ള വാതക പൈപ്പ് ലൈന്‍ പൂട്ടിയതാണ് റഷ്യ മുതലെടുക്കുന്നത്. ഇന്ന് തുറക്കാമെന്ന് കൊടുത്ത വാക്ക് റഷ്യ പാലിച്ചിട്ടില്ലെന്നത് യുക്രെയ്ന്‍ യുദ്ധത്തിന്റെ മറ്റൊരു സമ്മര്‍ദ്ദമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വാതക കമ്ബനിയായ ഗാസ്‌പ്രോം ഉയര്‍ത്തുന്നത് സാങ്കേതിക തകരാറ് പരിഹരിച്ചിട്ടില്ലെന്ന വാദമാണ്. റഷ്യ വാതകം നല്‍കാതെ വന്നാല്‍ യൂറോപ്പിലെ ഇന്ധനക്ഷാമം വൈദ്യുതി ഉല്‍പ്പാദനത്തെ കാര്യമായി ബാധിക്കും. നിലവില്‍ ഇന്ധനം ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ വലിയ വിലക്കയറ്റമാണ് യൂറോപ്പിലെങ്ങും അനുഭവപ്പെടുന്നത്.