ഇന്ധന ചോർച്ച; നാസയുടെ ആർട്ടിമിസ് വിക്ഷേപണം രണ്ടാമതും മാറ്റി വെച്ചു

By: 600007 On: Sep 3, 2022, 9:38 PM

വാഷിംഗ്ടൺ: ഇന്ധനം നിറയ്‌ക്കുന്നതിനിടെ ഇന്ധന ചോർച്ച കണ്ടെത്തിയതിനെ തുടർന്ന്  അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ്-1 വിക്ഷേപണം രണ്ടാമതും മാറ്റി വെച്ചു.റോക്കറ്റിലേക്ക് ദ്രവഹൈഡ്രജൻ പമ്പ് ചെയ്യുന്നതിനിടെയാണ് ചോർച്ച കണ്ടെത്തിയത്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാണ് ആർട്ടിമിസ്-1 ദൗത്യം.  ആഗസ്റ്റ് 29ന് നടത്താനിരുന്ന ആദ്യ വിക്ഷേപണം സാങ്കേതിക തകരാർ മൂലം മാറ്റിവച്ചിരുന്നു. തിങ്കളാഴ്‌ചയാണ് അടുത്ത വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്.