സ്പീക്കര്‍ എം ബി രാജേഷ് ഇന്ന് രാജി സമര്‍പ്പിക്കും; മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ

By: 600003 On: Sep 3, 2022, 5:39 PM

Image Courtesy : Kerala Kaumudi

തിരുവനന്തപുരം: സ്പീക്കര്‍ എം ബി രാജേഷ് ഇന്ന് രാജി സമര്‍പ്പിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍ രാജിവയ്ക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറായിരിക്കും ചുമതലകള്‍ നിര്‍വഹിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് എം വി ഗോവിന്ദന്‍ ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. അതേ വകുപ്പുകള്‍ തന്നെ രാജേഷിന് നല്‍കിയേക്കും.

രാജേഷിന് പകരം പുതിയ സ്പീക്കറായി എ എന്‍ ഷംസീറിനെ ആണ് തെരഞ്ഞെടുത്തത്. തൃത്താലയില്‍ നിന്നുള്ള പ്രതിനിധിയാണ് എം ബി രാജേഷ്. രണ്ട് തവണ എംപിയായ രാജേഷ് വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി ആദ്യമായി നിയമസഭയിലെത്തിയത്.