വെള്ളത്തില്‍ മുങ്ങിയ പാകിസ്ഥാനിലേക്ക് സഹായം എത്തിച്ചത് ആറ് രാജ്യങ്ങള്‍ മാത്രം, ഇനിയും മടിച്ച്‌ നില്‍ക്കരുതെന്ന് യു എന്‍

By: 600002 On: Sep 3, 2022, 5:35 PM

ഇസ്ലാമാബാദ് : അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടായ പെരുമഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങുന്ന പാകിസ്ഥാനിലേക്ക് സഹായം അയക്കാന്‍ മടിച്ച്‌ ലോക രാജ്യങ്ങള്‍. മരണസംഖ്യ 1,200 കടന്നതോടെ യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇനിയും ഉറക്കം നടിക്കരുതെന്ന് ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ചൈന, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി, ഉസ്‌ബെക്കിസ്ഥാന്‍, യു എ ഇ എന്നിവിടങ്ങളില്‍ നിന്നാണ് ഇതുവരെ പാകിസ്ഥാന് സഹായം ലഭിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് പ്രധാനമായും പാകിസ്ഥാനിലേക്ക് സഹായം എത്തുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്നുള്ള ഒമ്ബതാമത്തെ വിമാനവും ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള ആദ്യ വിമാനവും കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ ഇറങ്ങിയിരുന്നു. പ്രളയബാധിതര്‍ക്ക് 30 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുമെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്