ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ; പിന്തളളിയത് ബ്രിട്ടനെ

By: 600021 On: Sep 3, 2022, 5:33 PM

സാമ്പത്തിക രംഗത്ത് കുതിപ്പ് തുടരുന്ന ഇന്ത്യയ്‌ക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി. ലോകത്തിലെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയതാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ ശ്രദ്ധേയമാകുന്നത്. ബ്രിട്ടനെ ആറാമത്തെ ആറാം സ്ഥാനത്തേക്ക് പിന്തളളിയാണ് ഇന്ത്യ അഞ്ചാമത്തെത്തിയത്. മുന്‍ ബ്രിട്ടീഷ് കോളനിയായ ഇന്ത്യ 2021ലെ അവസാന മൂന്ന് മാസങ്ങളില്‍ യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുകയായിരുന്നു. അന്താരാഷ്‌ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടല്‍.