ഗള്‍ഫിലെ വിദേശികള്‍ക്ക് സൗദിയിലേക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നു

By: 600002 On: Sep 3, 2022, 5:26 PM

മനാമ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്കായി സൗദി അറേബ്യ ഇ-ടൂറിസ്റ്റ് വിസ ഏർപ്പെടുത്തി. 300 റിയാൽ  (ഏതാണ്ട് 6300 രൂപ) ഫീസും ഇൻഷുറൻസ് പോളിസി തുകയും നല്കിയാൽ  ടൂറിസ്റ്റ് വിസ ലഭിക്കും.സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ  സന്ദര്ശിക്കുന്നതിനുപുറമേ സന്ദര്ശികൾക്ക്  ഉംറ നിർവഹിക്കാനും കഴിയും. ഒന്നോ അതിലധികമോ തവണ ടൂറിസ്റ്റ് വിസ ഉപയോഗിക്കാം. വിസിറ്റ്സൗദി എന്ന ഓണ്ലൈൻ പോർട്ടലിൽ  വിസ പേജ് സന്ദര്ശിച്ച്‌ പേരുവിവരങ്ങളും ആവശ്യമായ രേഖകളും നല്കിയാൽ  ഇ-മെയിൽ  വഴി വിസ ലഭിക്കുമെന്ന് ടൂറിസം ഉപമന്ത്രി ഹൈഫാ ബിന്ത് അല്സൗദ് രാജകുമാരി അറിയിച്ചു.