ആയുധധാരിയും അപകടകാരിയുമായൊരാളെ അറസ്റ്റ് ചെയ്തതായി ക്യുബെക്ക് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രവിശ്യയിലെ ഗ്യാസ്‌പെസി മേഖലയില്‍ സായുധനായ ഒരു പ്രതിയെക്കുറിച്ച് അളുകള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോണുകളില്‍ ലഭിച്ച അടിയന്തര മുന്നറിയിപ്പില്‍ സൂചിപ്പിച്ചയാളെയാണ് പോലീസ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.
പിടികൂടിയയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് 50 വയസ് പ്രായം തോന്നിക്കുന്നുണ്ട്. സെന്‍ട്രല്‍ റോഡിന് സമീപമാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഉള്‍പ്പെടെയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
രാത്രി 9.25 ഓടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഉടന്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്ന ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കും. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇയാള്‍ അറസ്റ്റിലായതോടെ അടിയന്തര മുന്നറിയിപ്പ് പോലീസ് പിന്‍വലിച്ചു.