ശരത്കാലമാകുമ്പോഴേക്കും ഒന്റാരിയോയില്‍ ആദ്യമായി നിര്‍മിക്കുന്ന ഡയമണ്ട് ഇന്റര്‍ചേഞ്ച് ആണ് വാഹനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്. നയാഗ്രയിലെ ഗ്ലെന്‍ഡേല്‍ അവന്യുവിലും ക്വീന്‍ എലിസബത്ത് ഹൈവേയിലുമാണ് പുതിയ ഇന്റര്‍ചേഞ്ച് സ്ഥിതി ചെയ്യുന്നത്.
ഗ്ലെന്‍ഡേല്‍ അവന്യുവില്‍ ഹൈവേയിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങള്‍ക്ക് ട്രാഫിക് ബ്ലോക്ക് കുറയ്ക്കുന്നതിനും ട്രാഫിക് ഫ്‌ളോ മെച്ചപ്പെടുത്തുന്നതിനുമാണ് ഇന്റര്‍ചേഞ്ച് നിര്‍മിച്ചിരിക്കുന്നത്. നാല് ദിശാ സൂചിക ഹൈവേ റാമ്പുകളിലേക്കും നേരിട്ട് പ്രവേശനം അനുവദിക്കുന്നതിന് ട്രാഫിക് പാതകള്‍ പുനഃക്രമീകരിക്കുകയാണ് ഈ ഇന്റര്‍ചേഞ്ചിലൂടെ ചെയ്യുന്നത്.
ഒന്റാരിയോയില്‍ ഡയമണ്ട് ഇന്റര്‍ചേഞ്ച് പുതിയതാണ്. എന്നാല്‍ യുഎസ് പോലുള്ള മറ്റ് സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി ഇത് ഉപയോഗിച്ചുവരുന്നുണ്ട്. നിലവില്‍ കാനഡയില്‍ രണ്ട് ഡയമണ്ട് ഇന്റര്‍ചേഞ്ചുകളുണ്ട്, ഒന്ന് കാല്‍ഗറിയിലും മറ്റൊന്ന റെജീനയിലും.