കാനഡയില്‍ യൂസ്ഡ് കാറുകളുടെ വില കുത്തനെ ഉയര്‍ന്നു: ഓട്ടോ ട്രേഡേഴ്‌സ് റിപ്പോര്‍ട്ട് 

By: 600002 On: Sep 3, 2022, 9:57 AMയൂസ്ഡ് കാര്‍ വിപണിയില്‍ ഈ വര്‍ഷം വില കുത്തനെ ഉയര്‍ന്നതായി Auto Trader.ca യുടെ റിപ്പോര്‍ട്ട്. ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യൂസ്ഡ് കാറിന്റെ ശരാശരി വില ജൂണില്‍ 38,097 ഡോളറിലെത്തിയിരുന്നു. എന്നാല്‍ വില തുടര്‍ച്ചയായി രണ്ട് മാസം 0.4 ശതമാനം കുറഞ്ഞു. 18 മാസത്തിനിടെ ആദ്യമായി യൂസ്ഡ് കാറുകളുടെ വില കുറഞ്ഞതും അടയാളപ്പെടുത്തിയിരിക്കുകയാണ്. 

യൂസ്ഡ് കാറുകളുടെ ഇന്‍വെന്ററിയിലും കുതിപ്പുണ്ടായിരിക്കുന്നുവെന്ന് ഓട്ടോ ട്രേഡേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ സെഡാനുകളുടെയും ഹാച്ച്ബാക്കുകളുടെയും ഇന്‍വെന്ററിയില്‍ നേരിയ കുറവുണ്ടായെങ്കിലും, എസ്യുവികളുടെ ഇന്‍വെന്ററി മുന്‍ പാദത്തെ അപേക്ഷിച്ച് 35.7 ശതമാനം ഉയര്‍ന്നു. ട്രക്ക് ഇന്‍വെന്ററി 123.8 ശതമാനവും ഉയര്‍ന്നതായി വ്യക്തമാക്കുന്നു. 

അതേസമയം, പുതിയ കാറുകളുടെ വിലയിലും ഈ കുതിച്ചുചാട്ടമുണ്ട്. വില കുറയുന്നതിന്റെ ലക്ഷണങ്ങള്‍ ഈയടുത്ത് കാണിച്ചിട്ടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധാര്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം ജൂലൈയില്‍ ഓട്ടോ ട്രേഡേഴ്‌സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പുതിയ കാറിന്റെ ശരാശരി വില 55,469 ആയിരുന്നു. അതായത് മുന്‍ മാസത്തേക്കാള്‍ 1.5 ശതമാനും മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനവുമാണ് വില വര്‍ധിച്ചത്. പുതിയ കാറിന്റെ ഇന്‍വെന്ററിയില്‍ ഇടിവ് തുടരുകയാണ്.