ജനങ്ങള്‍ ആഘോഷതിമര്‍പ്പില്‍; ആല്‍ബെര്‍ട്ട ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി 

By: 600002 On: Sep 2, 2022, 2:38 PM

സെപ്റ്റംബര്‍ 1 വ്യാഴാഴ്ച പ്രീമിയര്‍ ജേസണ്‍ കെന്നി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതോടെ ആല്‍ബെര്‍ട്ട ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. ആല്‍ബെര്‍ട്ട ലെജിസ്ലേച്ചര്‍ ഗ്രൗണ്ടിലെ റീകണ്‍സിലിയേഷന്‍ ഗാര്‍ഡനില്‍ കെന്നി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 1905ല്‍ ആല്‍ബര്‍ട്ട കോണ്‍ഫെഡറേഷനില്‍ പ്രവേശിച്ച ദിവസത്തിന്റെ വാര്‍ഷികം ആഘോഷിക്കാനാണ് സെപ്റ്റംബര്‍ 1 എന്ന തീയതി ആല്‍ബെര്‍ട്ട ദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു ആല്‍ബെര്‍ട്ട ദിനാചാരണമെങ്കിലും മിക്ക ഔദ്യോഗിക പരിപാടികളും വാരാന്ത്യത്തിലേക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 8.30ന് ലെജിസ്ലേച്ചര്‍ ഗ്രൗണ്ടില്‍ ബ്രെറ്റ് കിസ്സലിന്റെ പെര്‍ഫോമന്‍സ് ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. 

പരിപാടികളുടെ പൂര്‍ണ ഷെഡ്യൂള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.