ആഢംബര കാറുകള്‍, സ്വകാര്യ ജെറ്റുകള്‍, യാട്ടുകള്‍ എന്നിവ ലക്ഷ്യമിട്ട് ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ആഢംബര ചരക്കു നികുതി (ലക്ഷ്വറി ഗുഡ്‌സ് ടാക്‌സ്) സെപ്റ്റംബര്‍ 1 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ വര്‍ഷത്തെ ഫെഡറല്‍ ബജറ്റിലാണ് ആഡംബര ചരക്ക് നികുതിയ്ക്കുള്ള പദ്ധതികള്‍ ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ നികുതി നിയമമാക്കുന്നതിനുള്ള ബില്‍ 2022 ഏപ്രില്‍ വരെ അവതരിപ്പിച്ചിരുന്നില്ല. സെലക്ട് ലക്ഷ്വറി ഐറ്റംസ് ടാക്‌സ് ആക്ടിന് ജൂണില്‍ അനുമതി ലഭിച്ചു.
രാജ്യത്തെ ഏറ്റവും സമ്പന്നരായവര്‍ നികുതിയില്‍ ന്യായമായ വിഹാതം അടയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പുതിയ ടാക്‌സ് സംവിധാനം സഹായിക്കുമെന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. എന്നാല്‍ ഈ നീക്കത്തിന് വിമാന, ബോട്ട് നിര്‍മാതാക്കളുടെ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. നികുതി തങ്ങളുടെ വ്യവസായങ്ങളിലെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് അവര്‍ പറയുന്നത്.
പുതിയ ഫെഡറല്‍ നികുതി 2018 ന് ശേഷം നിര്‍മ്മിച്ച പുതിയ വാഹനങ്ങള്‍, വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവയും ചില വില പരിധികള്‍ കവിയുന്ന വാഹനങ്ങളും ഉള്‍പ്പെടുന്നു. ആഡംബര നികുതി 100,000 ഡോളറിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്കും വിമാനങ്ങള്‍ക്കും ബാധകമാണ്, അതേസമയം, 250,000 ഡോളറില്‍ കൂടുതലുള്ള കപ്പലുകളെ നികുതി ബാധിക്കും.
ആഢംബര കപ്പല്‍,വിമാന, വാഹന നിര്‍മാതാക്കള്‍, മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, ഇറക്കുമതി ചെയ്യുന്നവര്‍ എന്നിവര്‍ നികുതി അടയ്ക്കണം. ഈ ഇനങ്ങളുടെ വില്‍പ്പന നികുതിയില്‍ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ രണ്ട് തവണ നികുതി ചുമത്തില്ല.
ലക്ഷ്വറി ഗുഡ്‌സ് ടാക്‌സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.mnp.ca/en/insights/directory/proposed-canada-luxury-tax സന്ദര്‍ശിക്കുക.