കാനഡയുടെ കോവിഡ് പ്രതിരോധത്തിലെ 'നാഴികക്കല്ല്' എന്നു വിളിക്കുന്ന രാജ്യത്തെ ആദ്യത്തെ വേരിയന്റ്-ടാര്‍ഗെറ്റിംഗ് കോവിഡ്-19 ബൂസ്റ്റര്‍ ഷോട്ട് ഉപയോഗിക്കാന്‍ ഹെല്‍ത്ത് കാനഡയുടെ അംഗീകാരം. 18 വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ക്കായി മോഡേണ പുറത്തിറക്കിയ ഒമിക്രോണ്‍-ടാര്‍ഗെറ്റിംഗ് ബൈവലന്റ് കോവിഡ്-19 വാക്‌സിനാണ് അംഗീകാരം നല്‍കിയത്.
സ്‌പൈക്ക്‌വാക്‌സ് ബൈവലന്റ് ബൂസ്റ്റര്‍ ഡോസ് യഥാര്‍ത്ഥ മോഡേണ എംആര്‍എന്‍എ വാക്‌സിന്റെ അഡാപ്റ്റഡ് വേര്‍ഷനാണ്. ഇത് കൊറോണ വൈറസിന്റെ ഒറിജിനല്‍ സ്‌ട്രെയിനിനെയും ഒറിജിനല്‍ ഒമിക്രോണ്‍ വേരിയന്റിനുമെതിരെ പ്രതിരോധം തീര്‍ക്കുന്നു.
പ്രാരംഭ ഘട്ടത്തില്‍ മോഡേണ ബൈവാലന്റ് വാക്‌സിന്റെ 780,000 ഡോസുകള്‍ വെള്ളിയാഴ്ച കാനഡയില്‍ എത്തിത്തുടങ്ങുമെന്നും സെപ്റ്റംബര്‍ അവസാനത്തോടെ 10 മില്യണിലധികം വാക്‌സിന്‍ എത്തുമെന്നും ആരോഗ്യ മന്ത്രി ജീന്‍-യുവ്‌സ് ഡുക്ലോസ് പറഞ്ഞു. ദീര്‍ഘകാല പരിചരണ വിഭാഗക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെയുള്ള ഏറ്റവും ദുര്‍ബലരായവര്‍ക്ക് ആദ്യം വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. കാനഡയിലുള്ള 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഈ ശരത്കാലത്തും ശൈത്യകാലത്തും ഒരു ഡോസ് ലഭിക്കാന്‍ ബൈവാലന്റ് വാക്സിന്‍ ഷോട്ടുകളുടെ ആവിശ്യമായ വിതരണം ഉണ്ടാകുമെന്ന് ഹെല്‍ത്ത് കാനഡ പറഞ്ഞു.