കാനഡയിലെ തിരഞ്ഞടുക്കപ്പെട്ട തീയറ്ററുകളിൽ ഈ ശനിയാഴ്ച ടിക്കറ്റിന് 3 ഡോളർ മാത്രം  

By: 600007 On: Sep 1, 2022, 9:46 PM

രണ്ട് വർഷത്തിലേറെയായി പാൻഡെമിക്കുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലിൽ നിന്ന് സിനിമാശാലകളിൽ ഉണർവുണ്ടാക്കുവാൻ കാനഡയിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ  ഈ ശനിയാഴ്ച ടിക്കറ്റുകൾ 3 ഡോളർ നിരക്കിൽ വാഗ്ദാനം ചെയ്യുന്നു. ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ചാണ് കാനഡയിലെയും യൂ.എസ്സിലെയും തിരഞ്ഞെടുത്ത തിയറ്ററുകളിൽ ടിക്കറ്റുകൾ ഡിസ്‌കൗണ്ട് റേറ്റിൽ വിൽക്കുവാൻ ഒരുങ്ങുന്നത്.  മൂവി തിയേറ്റർ അസോസിയേഷൻ ഓഫ് കാനഡയും യുഎസ് നാഷണൽ അസോസിയേഷൻ ഓഫ് തിയറ്റർ ഓണേഴ്‌സിന്റെ നോൺ-പ്രോഫിറ്റ് വിഭാഗമായ ദി സിനിമാ ഫൗണ്ടേഷനും ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, 30,000-ലധികം സ്‌ക്രീനുകളുള്ള ഏകദിന പരിപാടി മൂവായിരത്തിലധികം സ്ഥലങ്ങളിൽ നടക്കുമെന്ന് അറിയിച്ചു.

സിനിപ്ലക്സ്, സിനിമാസ് ഗുസോ, സിനിമാസ് സിനി എന്റർപ്രൈസ്, ഇമാജിൻ സിനിമാസ്, ലാൻഡ്മാർക്ക്, മാജിക് ലാന്റേൺ തിയറ്ററുകൾ ഉൾപ്പെടെ നിരവധി സ്വതന്ത്ര തിയേറ്ററുകളും ഈ  ഏകദിന പരിപാടി യിൽ പങ്കെടുക്കുമെന്ന് സംഘടനകൾ പറയുന്നു. ബുധനാഴ്ച വരെയുള്ള അപ്ഡേറ്റുകൾ പ്രകാരം ഡിസ്‌കൗണ്ട് റേറ്റിൽ ടിക്കറ്റ് നൽകുന്ന ഏകദിന പരിപാടിയിൽ പങ്കെടുക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റ് താഴെ ചേർക്കുന്നു: 

British Columbia

 •  Caprice Twin Theatres
 •  Dunbar Theatre
 •  Hollywood 3 Pitt Meadows
 •  Hollywood 3 Surrey
 •  Hollywood Cinema Caprice
 •  Hope Cinema Café
 •  Kootenay Centre Cinemas
 •  The Roxy Theatre
 •  Tillicum Twin Theatres

Alberta

 •  Alma 3
 •  Cochrane Movie House
 •  Fox Theatre
 •  Grand Theatre
 •  Hinton Movies
 •  Leduc Cinemas
 •  The Lux
 •  Movie Mill
 •  Okotoks Cinema
 •  Rocky Mountain House
 •  Wetaskiwin Cinemas

Manitoba

 •  Boissevain Community Theatre
 •  Countryfest Community
 •  South Cariboo Theatre
 •  Stardust Drive-In

Saskatchewan

 •  Lyceum Theatre
 •  May Cinemas 6

Ontario

 •  Film.Ca Cinema
 •  Hyland Cinemas
 •  The Westdale

Quebec

 •  Cinema Carnaval
 •  Cinema Pine
 •  Le Clap Loretteville
 •  Le Clap Ste. Foy

New Brunswick

 •  North Shore Cinema

Newfoundland

 •  Classic Theatres