കാലാവസ്ഥാവ്യതിയാനം വില്ലന്‍, ഏതുനിമിഷവും മേഘവിസ്‌ഫോടനം; ഏഴ്‌ ജില്ലകളില്‍ 
ഇന്ന്‌ ഓറഞ്ച്‌ അലര്‍ട്ട്.

By: 600003 On: Sep 1, 2022, 6:10 PM

കൊച്ചി സംസ്ഥാനത്ത് ഞായര്‍ വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടും (അതിശക്ത മഴ) മറ്റു ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാന ജാഗ്രത പാലിക്കണം. മലയോരമേഖലയിലെ രാത്രിസഞ്ചാരം ഒഴിവാക്കണം. തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യത. കടലില്‍ മീന്‍പിടിക്കാന്‍ പോകരുത്. കനത്തമഴയില്‍ റെയില്‍പ്പാതയിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് ബുധനാഴ്ചയും ട്രെയിനുകള്‍ വൈകി. മൂന്നുമുതല്‍ ആറു മണിക്കൂര്‍വരെ വൈകിയാണ് ഓടിയത്.